സൗദിയിൽ മലയാളി നഴ്സ് മരിച്ചു

റിയാദ്: സൗദിയിലെ ജോലിയവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി നഴ്‌സ് മരിച്ചു. ഷുഖൈഖ് പ്രൈമറി ഹെൽത്ത് സെൻററിൽ സ്റ്റാഫ് നഴ്സായിരുന്ന കോട്ടയം സ്വദേശിനി അനുഷ്മ സന്തോഷ് കുമാർ ആണ് മരിച്ചത്. 42 വയസായിരുന്നു. ദർബ് ജനറൽ ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്.

ഫൈനൽ എക്സിറ്റ് അടിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ് മരണം. ബ്രഹ്മാനന്ദൻ, ഇശബായി ദമ്പതികളുടെ മകളാണ്. സന്തോഷ് കുമാർ ആണ് ഭർത്താവ്.

ദർബ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുന്നു. കെ.എം.സി.സി ജിസാൻ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ശംസു പൂക്കോട്ടൂരിെൻറ നേതൃത്വത്തിൽ ദർബ് ഏരിയ ഭാരവാഹികൾ ഇതിനായി രംഗത്തുണ്ട്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: