ഭർത്താവിൻ്റെ കൺമുന്നിൽ കെഎസ്ആർടിസി ബസിടിച്ച്  ഭാര്യ മരിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിൽ കെഎസ്ആർടിസി ബസിടിച്ച് സ്ത്രീ മരിച്ചു. ഭർത്താവിനൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം.പേയാട് സ്വദേശി ഗീതയാണ് (62) മരിച്ചത്.ഇന്ന് രാവിലെ 10.15ഓടെയായിരുന്നു അപകടം. ഭർത്താവ് പ്രദീപിനൊപ്പം കെസ്ആർടിസി ബസിലെത്തിയ ഇവർ സ്റ്റാച്യൂ സ്‌റ്റോപ്പിൽ വന്നിറങ്ങിയ ശേഷം അതേ ബസിന് മുന്നിലൂടെ റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. മുന്നോട്ടെടുത്ത ബസ് ഗീതയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. പൊലീസെത്തി ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: