Headlines

ട്രെയിനില്‍ നിന്ന് പുറത്തെറിഞ്ഞ തേങ്ങ തലയില്‍ വീണ് 20കാരൻ മരിച്ചു

   


ട്രെയിനിൽ നിന്ന് യാത്രക്കാരൻ പുറത്തേക്കെറിഞ്ഞ തേങ്ങ തലയില്‍ വീണ് യുവാവ് മരിച്ചു. മുംബൈക്കടുത്ത് ഭയന്തറിലാണ് സംഭവം.

നദിയിലേക്ക് പൂജാ സാധനങ്ങള്‍ അടങ്ങിയ പാക്കറ്റ് വലിച്ചെറിയാനുള്ള ശ്രമം ആയിരുന്നു. പാക്കറ്റിലെ തേങ്ങ തലയില്‍ വീണ് 20കാരന് പരുക്കേല്‍ക്കുകയായിരുന്നു.

നൈഗാവിനും ഭയന്ദർ ക്രീക്കിനും ഇടയിലുള്ള പഞ്ചു ദ്വീപില്‍ താമസിക്കുന്ന യുവാവ് ശനിയാഴ്ച രാവിലെ 8:30 ഓടെ റെയില്‍വേ ക്രീക്ക് പാലത്തിലൂടെ നൈഗാവോണ്‍ സ്റ്റേഷനിലേക്ക് നടക്കുകയായിരുന്നു. പെട്ടെന്ന് വഴിപാടുകളുടെ (നിർമ്മാല്യ) ഭാഗമായ ഒരു തേങ്ങ വേഗത്തില്‍ വന്ന ലോക്കല്‍ ട്രെയിനില്‍ നിന്ന് തലയില്‍ ഇടിച്ചു. സംഭവത്തില്‍ അദ്ദേഹത്തിന് ഗുരുതരമായി പരുക്കേറ്റു.

ആദ്യം യുവാവിനെ വസായിലെ മുനിസിപ്പല്‍ സർ ഡിഎം പെറ്റിറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി, പിന്നീട് കൂടുതല്‍ ചികിത്സയ്ക്കായി മുംബൈയിലെ ഒരു ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്കേറ്റ ഗുരുതരമായ പരിക്കും രക്തനഷ്ടവും മൂലം ഞായറാഴ്ച രാവിലെ അദ്ദേഹം മരിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: