വയനാട്ടിൽ കോൺഗ്രസ് എംഎൽഎമാരായ ടി സിദ്ദിഖിനും ഐസി ബാലകൃഷ്ണനുമെതിരെ എംഎസ്എഫ് പ്രകടനം

കൽപ്പറ്റ: വയനാട്ടിൽ കോൺഗ്രസ് എംഎൽഎമാരായ ടി സിദ്ദിഖിനും ഐസി ബാലകൃഷ്ണനുമെതിരെ പ്രകടനം നടത്തി എംഎസ്എഫ്. സിദ്ദിഖും ഐസിയും നിയമസഭ കാണുമെന്നു മോഹിക്കേണ്ട എന്നെഴുതിയ ബാനറുമായിട്ടാണ് എംഎസ്എഫ് പ്രകടനം നടത്തിയത്.

മുട്ടിൽ ഡബ്ല്യുഎംഒ കോളജിലെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിലാണ് എംഎൽഎമാരുടെ ചിത്രം സഹിതമുള്ള ബനാറുയർത്തി എംഎസ്എഫ് പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തിയത്

മിസ്റ്റർ സിദ്ദിഖ്, മിസ്റ്റർ ഐസീ… കേശു കുഞ്ഞുങ്ങളെ നിലയ്ക്കു നിർത്തിയില്ലേൽ ജില്ലയിൽ നിന്ന് ഇനി നിയമസഭ കാണാമെന്നു മോഹിക്കേണ്ട’- എന്നാണ് ബാനറിൽ എഴുതിയിരുന്നത്.

കോളജ് തെരഞ്ഞെടുപ്പിൽ കെഎസ്‍യുവും എസ്എഫ്ഐയും സഖ്യമായിട്ടാണ് മത്സരിച്ചത്. ഫലം വന്നതിനു പിന്നാലെയാണ് എംഎൽഎമാർക്കെതിരെ ബാനറുയർത്തി വിദ്യാർഥി നേതാക്കൾ ടൗണിൽ പ്രകടനം നടത്തിയത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: