ആലപ്പുഴ: ആലപ്പുഴയില്‍ യുവതിയെ കാണാനില്ലെന്ന് പരാതി. മണ്ണഞ്ചേരി സ്വദേശി ഫാഖിത്ത കെ എ (34) യാണ് കാണാതായത്. ഇന്നലെ രാവിലെ മുതലാണ് കാണാതായത്.
ഇന്നലെ വൈകീട്ട് ഭർത്താവ് റിയാസാണ് പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ഭാര്യയെ കാണാനില്ലെന്നാണ് റിയാസ് പൊലീസിനോട് പറഞ്ഞത്. മട്ടാഞ്ചേരി കോസ്റ്റല്‍ പൊലീസ് ഉദ്യോഗസ്ഥൻ ആണ് റിയാസ്.
നേരത്തെ റിയാസ് ഉപദ്രവിച്ചതിനെ തുടർന്ന് ഫാഖിത്ത തകഴിയിലെ വീട്ടില്‍ വന്നു നിന്നിരുന്നു. പിന്നീട് റിയാസ് ഉപദ്രവിക്കില്ലെന്ന് ഉറപ്പ് നല്‍കിയതിനെ തുടർന്നാണ് രണ്ട് മാസം മുൻപ് തിരികെ പോയത്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 13 വർഷമായി. മൂന്ന് കുട്ടികള്‍ ഉണ്ട്.


