ക്ഷാമബത്ത നിഷേധിക്കാൻ ആർക്കും അവകാശമില്ല കെ പി രാജേന്ദ്രൻ; കെ സി ഇ സി രജിസ്ട്രാർ ഓഫീസ് മാർച്ച് സംഘടിപ്പിച്ചു





തിരുവനന്തപുരം: തൊഴിലാളികളുടെ അവകാശമായ ക്ഷാമബത്ത നിഷേധിക്കാൻ സർക്കാരിനും ഉദ്യോഗസ്ഥർക്കും അവകാശമി ല്ലെന്ന് എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ പറഞ്ഞു.

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ സഹകരണ രജിസ്ട്രാർ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ സഹകരണ മേഖല പ്രവർത്തിക്കുന്ന സംസ്ഥാനമാണ് കേരളം. ഇവിടുത്തെ സഹകരണ ജീവനക്കാർക്ക് അനുവദിച്ചിട്ടുള്ള ക്ഷാമബത്ത തടഞ്ഞുകൊണ്ട് പുറത്തിറക്കിയിട്ടുള്ള സർക്കുലർ പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് ജീവനക്കാർ ജോലി ചെയ്യുന്ന വലിയൊരു തൊഴിൽ മേഖലയാണിതെന്നും അതിനാൽ ഈ മേഖലയിൽ കൊണ്ടുവരുന്ന പുത്തൻ പരിഷ്കാ രങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായും പഠനം നടത്തുന്നതിനായും ഒരു ഏകദിന ശില്പശാല സംഘടിപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

ക്ഷാമബത്ത അനുവദിക്കുക, രജിസ്ട്രാറുടെ സർക്കുലർ പിൻവലിക്കുക, ക്ഷീര മേഖലയെ സംരക്ഷിക്കുക, സഹകരണ ജീവനക്കാരോ ടുള്ള അവഗണന അവസാനിപ്പിക്കുക, മെഡിക്കൽ ഇൻഷുറൻസ് നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് മാർച്ച് സംഘടിപ്പിച്ചത്. കെസിഇസി സംസ്ഥാന പ്രസിഡന്റ് വി എസ് ജയകുമാർ അധ്യക്ഷനായി.
എഐടിയുസി സംസ്ഥാന സെക്രട്ടറി ആർ സജിലാൽ, ജില്ലാ പ്രസിഡൻ്റ് എം ജി രാഹുൽ, ജി ല്ലാ സെക്രട്ടറി സോളമൻ വെട്ടുകാട്, കെസിഇസി സംസ്ഥാന ജനറൽ സെക്രട്ടറി കെ വി പ്രമോദ്, ജില്ലാ സെക്രട്ടറി ആർ കെ ഷിബു എന്നിവർ സംസാരിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: