Headlines

പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി. യുവതിയുടെ ബന്ധു അടക്കം രണ്ട് പേര്‍ പിടിയിൽ.

കോഴിക്കോട്: പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി. യുവതിയുടെ ബന്ധു അടക്കം രണ്ട് പേര്‍ പിടിയിൽ. പയ്യോളി പുതുപ്പണം സ്വദേശി വാഴക്കണ്ടി താഴെ 20 കാരനായ സായന്ത് പ്രകാശ്, യുവതിയുടെ ബന്ധുവായ മൂരാട് കുന്നുംപുറത്ത് 27 കാരനായ അഖില്‍ എന്നിവരെയാണ് പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ ഇവര്‍ സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കുകയും ചെയ്തിട്ടുണ്ട്.


ഒന്‍പത് മാസം മുന്‍പ് അഖില്‍ വഴിയാണ് യുവതി സായന്തിനെ പരിചയപ്പെടുന്നത്. പിന്നീട് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കിയ ശേഷം പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. യുവതിയുടെ പരാതിയില്‍ പയ്യോളി ഇന്‍സ്‌പെക്ടര്‍ പി ജിതേഷാണ് കേസ് അന്വേഷിച്ചത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: