മക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി യുവാവ്

ബിജ്‌നോർ: ഭാര്യയുമായി ദിവസങ്ങളായുള്ള തർക്കത്തെ തുടർന്ന് മക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി യുവാവ്. ഉത്തർപ്രദേശിലാണ് 5 വയസ്സുള്ള മകനെയും 3 വയസ്സുള്ള മകളെയും വിഷം കൊടുത്ത് കൊന്ന ശേഷം യുവാവ് ജീവനൊടുക്കിയത്. ശനിയാഴ്ച ഉച്ചയോടെ 28 കാരനായ ബാബുറാം മകൻ ദീപാൻഷുവിനെയും മകൾ ഹർഷികയെയും മുബാറക്പൂർ ഖാദർ ഗ്രാമത്തിന് സമീപമുള്ള വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ശേഷം ബാബുറാം ആദ്യം കുട്ടികൾക്കു വിഷം കൊടുത്തുവെന്നും പിന്നീട് സ്വയം വിഷം കഴിച്ചെന്നും ചാന്ദ്പൂർ സർക്കിൾ ഓഫിസർ ദേശ്ദീപക് സിങ് പറഞ്ഞു.


വിവരമറിഞ്ഞ് മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ദാമ്പത്യ തർക്കമാണ് സംഭവത്തിന് കാരണമെന്നാണ് പൊലീസ് പറഞ്ഞു. ഭാര്യയും ഭർത്താവും തമ്മിൽ ദിവസങ്ങളായി തർക്കം നിലനിന്നിരുന്നതായി വീട്ടുകാർ പറഞ്ഞു. ബാബുറാമിൻ്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു. കുട്ടികളുടെ മൃതദേഹം അവരുടെ കുടുംബാംഗങ്ങൾ ഗ്രാമത്തിലേക്ക് കൊണ്ടുപോയി

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: