കേരള ഫുട്ബോൾ താരം പി പൗലോസ് (76) അന്തരിച്ചു. 1973ൽ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ ടീമിൽ ഇടതു വിങ് ബാക്കായി പൗലോസ് ഉണ്ടായിരുന്നു. കേരളത്തിനായി എട്ട് വർഷം കളിച്ച അദ്ദേഹം 1979ൽ ക്യാപ്റ്റനായും പ്രശസ്തനായി. കായിക മേഖലയിൽ മികച്ച സംഘാടകനായും പ്രവർത്തിച്ചു. കേരള ഫുട്ബോൾ അസോസിയേഷന്റെ സീനിയർ വൈസ് പ്രസിഡൻറായി സേവനം നൽകിയ പൗലോസ്, 3 പതിറ്റാണ്ടിലധികം അസോസിയേഷനിൽ ഭാരവാഹിയായും സേവനമനുഷ്ഠിച്ചു


