Headlines

ബെവ്കോയില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന; ക്രിസ്മസ് വാരത്തില്‍ 332.62 കോടി രൂപയുടെ മദ്യം വിറ്റു, 19 ശതമാനത്തിന്‍റെ വര്‍ധനവ്




ബെവ്കോയില്‍ റെക്കോർഡ് മദ്യവില്‍പ്പന. ക്രിസ്മസ് വാരത്തില്‍ 332.62 കോടി രൂപയുടെ വില്‍പ്പന നടന്നെന്ന് കണക്ക്.

ക്രിസ്മസ് വാര വില്‍പ്പനയായി കണക്കാക്കുന്നത് ഡിസംബർ 22 മുതല്‍ 25 വരെയുള്ള ദിവസങ്ങളിലെ വില്‍പ്പനയാണ്. അതില്‍ വലിയ വർധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. കണക്കുകള്‍ പ്രകാരം കഴിഞ്ഞ വർഷത്തേക്കാള്‍ 19 ശതമാനം വർധനവാണ് ഉണ്ടായത്. ഡിസംബർ 24 ന് വൈകുന്നേരമാണ് വലിയ വർധനവ് ഉണ്ടായത്. 114.45 കോടി രൂപയുടെ മദ്യം വിറ്റു. 2024 ല്‍ ഇത് 98.98 ശതമാനം ആയിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ ഈ വർഷം ബെവ്കോ പ്രീമിയം കൗണ്ടറുകളുള്‍പ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു. തൃശൂരും കോഴിക്കോടും ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ പ്രീമിയം കൗണ്ടറുകള്‍ ഈയടുത്തായി തുറന്നിരുന്നു. ഇത് വില്‍പ്പനയിലെ വർധനവിന് കാരണമായി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: