കരുനാഗപ്പള്ളി ബെവ്കോ ഔട്ട്‌ലെറ്റില്‍ മദ്യത്തിന് അമിതവില ഈടാക്കിയ സംഭവം; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
കൊല്ലം: കരുനാഗപ്പള്ളി ബെവ്കോ ഔട്ട്‌ലെറ്റില്‍ മദ്യം വാങ്ങാനെത്തിയവരില്‍ നിന്ന് അധിക തുക ഈടാക്കിയ സംഭവത്തില്‍ നടപടി. ഔട്ട്‌ലെറ്റിലെ ജീവനക്കാരനായ അമല്‍ദേവ്, ഷോപ്പ് ഇന്‍ ചാര്‍ജ് സുധിന്‍ രാജ് എന്നിവരെ ബെവ്‌കോ എം.ഡിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്തു. അധിക പണം വാങ്ങിയ കരുനാഗപ്പള്ളി ഔട്ട്‌ലെറ്റിലെ ജീവനക്കാരനാണ് അമല്‍ദേവ്. അമല്‍ദേവ് 50 രൂപ അധികം വാങ്ങിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഷോപ്പ് ഇന്‍ ചാര്‍ജ് സുധിന്‍രാജിനേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പരാതി ഉയര്‍ന്നിട്ടും സുധിന്‍രാജ് അന്വേഷിക്കാന്‍ തയാറായില്ലെന്നതാണ് നടപടിക്ക് കാരണമായത്….

