ഓണക്കാലത്ത് കേരളത്തിൽ വിറ്റഴിഞ്ഞത് 757 കോടി രൂപയുടെ മദ്യം; വിൽപനയിൽ ഒന്നാമത് തിരൂർ
ഓണക്കാലത്ത് കേരളത്തിൽ ബെവ്‌കോ ഔട്ട്ലെറ്റ് വഴി വിറ്റത് 757 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷത്തേക്കാൾ 57 കോടി രൂപയുടെ അധിക വിൽപനയാണ് ഇക്കുറി നടന്നത്. കഴിഞ്ഞ വർഷം 700 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്. ഏറ്റവും കൂടുതൽ വിൽപ്പന നടന്നത് മലപ്പുറം തിരൂർ ഔട്ട്ലെറ്റിലാണ്. കഴിഞ്ഞ പത്തു ദിവസത്തെ കണക്കാണ് ഇത്. അവിട്ടം ദിനമായ ഇന്നലെ വിറ്റത് 91 കോടി രൂപയുടെ മദ്യമാണ്. ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ബ്രാന്റ് ജവാനാണ്. ആറ് ലക്ഷത്തി മുപ്പതിനായിരം ലിറ്റർ…

