Headlines

കേരള പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി; മാറ്റം ഐ.ജി, ഡി.ഐ.ജി തലത്തിൽ

തിരുവനന്തപുരം: കേരള പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. ഐ.ജി, ഡി.ഐ.ജി തലത്തിലാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ആർ. നിശാന്തിനി, അജിതാ ബീഗം, സതീഷ് ബിനോ, പുട്ട വിമലാദിത്യ, രാഹുൽ ആർ.നായർ എന്നിവർക്ക് ഐ.ജിയായി സ്ഥാനക്കയറ്റം നൽകി. ഇതിൽ ആർ. നിശാന്തിനി പൊലീസ് ആസ്ഥാനത്തെ ഐ.ജിയാകും. അജീതാ ബീഗം ക്രൈംബ്രാഞ്ചിലും സതീഷ് ബിനോ ആംഡ് പൊലീസ് ബറ്റാലിയനിലും ഐ.ജിയാകും. കൊച്ചി ഐ.ജിയായി സ്ഥാനക്കയറ്റം ലഭിച്ച പുട്ട വിമലാദിത്യക്ക് ഇന്റലിജൻസിലാണ് നിയമനം. നിലവിലെ ഐ.ജി ശ്യാം സുന്ദറിനെയും ഇന്റലിജൻസിലേക്ക് മാറ്റി.


എസ്.അജിതാ ബീഗം– ക്രൈംബ്രാഞ്ച് ഐജി.

ആർ.നിശാന്തിനി– ഐജി (പൊലീസ് ആസ്ഥാനം)

എസ്.സതീഷ് ബിനോ – ഐജി (സായുധസേനാ ബറ്റാലിയൻ)

പുട്ട വിമലാദിത്യ– ഐജി (ആഭ്യന്തര സുരക്ഷ), ഭീകരവിരുദ്ധ സ്ക്വാഡിന്റെ സ്വതന്ത്ര ചുമതല.

എസ്. ശ്യാംസുന്ദർ– ഐജി (ഇന്റിലജൻസ്, കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷന്‍ കോർപ്പറേഷൻ എംഡി)

ഡോ. അരുൾ ബി.കൃഷ്ണ – ഡിഐജി (തൃ‍ശൂർ റേഞ്ച്)

ജെ.ഹിമേന്ദ്രനാഥ്– ഡിഐജി (തിരുവനന്തപുരം റേ‍ഞ്ച്)

കെ.കാർത്തിക്ക് –സിറ്റി പൊലീസ് കമ്മിഷണർ (തിരുവനന്തപുരം)

ഹരി ശങ്കർ – സിറ്റി പൊലീസ് കമ്മിഷണർ (കൊച്ചി)




Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: