ലക്ഷത്തിനു മുകളിൽ കുതിപ്പ് തുടർന്ന് സ്വർണം; ഇന്ന് പവന് 440 രൂപ കൂടി




കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. 440 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇന്നലെ മൂന്ന് തവണ കൂടിയതിന്‍റെ തുടർച്ചയായിട്ടാണ് ഇന്നും വില വര്‍ധിച്ചിരിക്കുന്നത്. രാജ്യാന്തര വിപണിയിലെ വില വര്‍ധനവും ഇന്ത്യന്‍ വിപണിയുടെ മൂല്യം ഇടിഞ്ഞതും വില വര്‍ധിക്കാന്‍ കാരണമായി.

ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് 101,800 രൂപയാണ് വില. കഴിഞ്ഞദിവസം മൂന്ന് തവണ കൂടി 101,360 ല്‍ എത്തിനില്‍ക്കുകയായിരുന്നു. 1,760 രൂപയുടെ വര്‍ധനവാണ് ഇന്നലെ ഉണ്ടായത്. ഇന്ന് വീണ്ടും 440 രൂപ വര്‍ധിച്ചിട്ടുണ്ട്. 22 കാരറ്റ് സ്വര്‍ണം ഗ്രാം വില 12725 രൂപയാണ് .ഇന്നലെ 12,670 രൂപയായിരുന്നു. 55 രൂപയുടെ വ്യത്യാസമാണ് ഗ്രാം വിലയില്‍ ഉണ്ടായത്. 18 കാരറ്റ് പവന് ഇന്നത്തെ വിപണിവില 84,520 രൂപയും ഗ്രാമിന് 10565 രൂപയുമാണ്. വെള്ളിവിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാമിന് 225 രൂപയും 10 ഗ്രാമിന് 2250 രൂപയാണ്. രാജ്യാന്തര വിപണിയില്‍ ഇന്നലെ 4372 ഡോളറായിരുന്നെങ്കില്‍ ഇന്ന് 4451 ഡോളറായി വര്‍ധിച്ചിട്ടുണ്ട്.

കേരളത്തിലെ സ്വര്‍ണാഭരണ വിപണി 2000 മുതല്‍ 2025 വരെ വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുവന്നത്.1990കളിലെ തുടക്കത്തില്‍ തന്നെ സ്വര്‍ണ്ണത്തിനുമേലുളള എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്തതോടുകൂടിയാണ് സ്വര്‍ണ്ണവിപണി പുതിയൊരു തുടക്കത്തിന് നാന്ദി കുറിച്ചത്. 2000-ല്‍ പവന്‍ വില 3212 രൂപയായിരുന്നത് 2025 ലെത്തിയപ്പോള്‍ 100,000 രൂപയ്ക്ക് മുകളിലായി ഉയര്‍ന്നു. ആഗോള വിപണിയിലെ വിലക്കയറ്റം, രാജ്യാന്തര സംഘര്‍ഷങ്ങള്‍, നിക്ഷേപകരുടെ ആവശ്യം എന്നിവയാണ് ഈ വര്‍ദ്ധനവിന് കാരണം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: