Headlines

ചിതറ ചല്ലിമുക്കിൽ 21കാരനെ അച്ഛനും , അമ്മയും സഹോദരനും ചേർന്ന് വകവരുത്തി


ചിതറ ചല്ലിമുക്കിൽ 21കാരനെ അച്ഛനും , അമ്മയും സഹോദരനും ചേർന്ന് വകവരുത്തി.

ചിതറ ചല്ലിമുക്കിൽ 21കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ
മാതാപിതാക്കളും സഹോദരനും അറസ്റ്റിൽ. മൂന്ന് പേരും ചേർന്ന് കഴുത്തിൽ
പ്ലാസ്റ്റിക് കയറുമുറുക്കി യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു. ചല്ലിമുക്ക് സൊസൈറ്റി
മുക്ക് അഭിലാഷ് ഭവനിൽ 21 വയസുള്ള ആദർശ് (21) ആണ് മരിച്ചത്. സംഭവത്തിൽ
ആദർശിന്റെ അച്ഛൻ തുളസീധരൻ, അമ്മ മണിയമ്മാൾ, സഹോദരൻ അഭിലാഷ് എന്നിവരെ ചിതറ
പൊലീസ് അറസ്റ്റ് ചെയ്തു.

സ്ഥിരം മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്ന ആദർശിനെ ഞായറാഴ്ച രാത്രിയാണ് മൂന്ന് പ്രതികളും
ചേർന്ന് വകവരുത്തിയത്. അയൽ വീട്ടിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ ആദർശിനെ
മാതാപിതാക്കളും സഹോദരനും ചേർന്നാണ് വീട്ടിലേക്ക് വിളിച്ചു കൊണ്ടു വന്നത്.
വീട്ടിലെത്തിയ ആദർശ് വധഭീഷണി മുഴക്കി. ഇതിന് പിന്നാലെയാണ് മൂന്ന് പ്രതികളും
ചേർന്ന് ആദർശിനെ കെട്ടിയിട്ട് കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിത്.
ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതികളെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്
വന്നതിന് പിന്നാലെയാണ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. പ്രതികളെ
വീട്ടിലെത്തിച്ച് തെളിവെടുത്തു.

വീട്ടിൽ അടുക്കളയോട് ചേർന്നുള്ള മുറിയിലാണ് ആദർശിന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ കയർ
മുറുകിയ പാടുകളുണ്ടായിരുന്നു. ഞായറാഴ്ച രാത്രി യുവാവ് മദ്യലഹരിയിൽ വീട്ടിൽ
പ്രശ്നമുണ്ടാക്കിയെന്നാണ് വിവരം. മദ്യലഹരിയിൽ ആദ്യം അയൽവീട്ടിലെത്തിയാണ്
ആദർശ് ബഹളമുണ്ടാക്കിയത്. ഇവർ യുവാവിനെ അനുനയിപ്പിച്ച് പറഞ്ഞയച്ചു. തുടർന്ന്
വീട്ടിലെത്തിയ യുവാവ് മാതാപിതാക്കളുമായും സഹോദരനുമായും വഴക്കിട്ടതായും
പറയുന്നുണ്ട്. മരണത്തിൽ ദുരൂഹതനിലനിൽക്കുന്നതിനാൽ വിശദമായ അന്വേഷണം
വേണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലോ മരണകാരണം
വ്യക്തമാവുകയുള്ളൂവെന്നും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.


രാവിലെആദർശിന്റെ അമ്മ മണിയമ്മയാണ് മകൻ അനക്കമില്ലാതെ കിടക്കുന്ന വിവരം അടുത്ത്
താമസിക്കുന്നവരെ അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്ത് എത്തി. കഴുത്തിൽ
കയറിട്ട് വലിച്ചതുപോലെയുള്ള അടയാളമുണ്ടായിരുന്നു. ഫൊറൻസിക് ഉദ്യോഗസ്ഥരും
സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: