Headlines

പിരിവ് തുക കുറഞ്ഞതിന്  വ്യവസായിക്ക്  ക്രൂര മർദ്ധനം; മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

പത്തനംതിട്ട: ഇളമണ്ണൂരിൽ പിരിവ് തുക കുറഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മരവ്യവസായ സ്ഥാപന ഉടമയെ ക്രൂരമായി മർദ്ദിച്ചു. ‘കെ എം വുഡ് പ്രൊഡക്‌ട്‌സ്’ ഉടമയ്ക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രാദേശിക സിപിഐഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തു.


സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: പ്രാദേശിക ക്ലബ്ബിൻ്റെ പേരിൽ ക്ഷേത്ര ആവശ്യങ്ങൾക്കായി പണം ചോദിച്ചാണ് സംഘം സ്ഥാപനത്തിലെത്തിയത്. ഉടമ നൽകിയ തുക കുറഞ്ഞെന്ന് ആരോപിച്ച് സംഘം തർക്കമുണ്ടാക്കുകയും തുടർന്ന് മർദ്ദിക്കുകയുമായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 3:30-ഓടെയാണ് സംഭവം നടന്നത്.

അക്രമത്തിൽ സ്ഥാപനത്തിന് ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. മൂന്ന് പേർക്ക് പുറമെ, കണ്ടാലറിയാവുന്ന ഏഴ് പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. മർദ്ദനമേറ്റ ഉടമയുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം സജീവമാക്കിയിരിക്കുകയാണ്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: