Headlines

‘കേരളത്തിൽ എയിംസ് വരും മറ്റേ മോനേ…’; എന്നിട്ടെവിടെ?… സുരേഷ് ഗോപിയുടെ പഴയ പ്രസ്‌താവന കുത്തിപ്പൊക്കി സോഷ്യൽ മീഡിയ


‘കേരളത്തിൽ എയിംസ് വരും മറ്റേ മോനേ…’ എന്തു ചെയ്യാം ഇത്തവണയും എയിംസ് വരുമെന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപനം നടപ്പിലായില്ല. പിന്നാലെ സുരേഷ് ഗോപിയുടെ അധിക്ഷേപ പരാമർശത്തെ കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ‘കേരളത്തിൽ എയിംസ് വരും മറ്റേ മോനേ’ എന്നായിരുന്നു സുരേഷ് ഗോപിയുടെ അന്നതത്തെ പരാമർശം. അന്ന് തന്നെ പരാമർശത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നു.
നേരത്തെ എയിംസ് തൃശൂരോആലപ്പുഴയോതിരുവനന്തപുരമോ വരുമെന്നും കേരളംഭൂമിനൽകിയില്ലെങ്കിൽപൊള്ളാച്ചിയിലേക്ക്പോകുമെന്നുവരെ സുരേഷ് ഗോപി പറഞ്ഞിരുന്നു.എന്നാൽ ഇന്ന് അവതരിപ്പിച്ച ബജറ്റിൽ കേരളത്തിൽ എയിംസിന്റെ പേര് പോലുംപരിഗണിച്ചിട്ടില്ല. തൃപ്പൂണിത്തുറ എൻഎം ഹാളിൽ ബിജെപി സംഘടിപ്പിച്ച ‘വികസിത തൃപ്പൂണിത്തുറയ്ക്കായ്’ യോഗം ഉദ്ഘാടനം ചെയ്ത്സംസാരിക്കുമ്പോഴായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: