Headlines

കെഎസ്ആര്‍ടിസിയുടെ കുപ്പിവെള്ളം ഉടന്‍ വിപണിയില്‍





തിരുവനന്തപുരം: യാത്രക്കാരുടെ സൗകര്യാര്‍ഥം കെഎസ്ആര്‍ടിസി സ്വന്തമായി കുപ്പിവെള്ള വിതരണം ആരംഭിക്കുന്നു. സര്‍ക്കാരിന് കീഴിലുള്ള ഹില്ലി അക്വ കുടിവെള്ളമാണ് ‘കെഎല്‍15’ എന്ന ബ്രാന്‍ഡ് നാമത്തില്‍ കെഎസ്ആര്‍ടിസി പുറത്തിറക്കുന്നത്. ബസ്സുകളിലും ഡിപ്പോകളിലും 10 രൂപ നിരക്കില്‍ കുപ്പിവെള്ളം വില്‍പന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. കെഎസ്ആര്‍ടിസി കുപ്പിവെള്ളം ഉടന്‍ ലഭ്യമാക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ നേരത്തെ പരഞ്ഞിരുന്നു. വിപണിയില്‍ ലഭ്യമായ നിരക്കിനെക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് വെള്ളം നല്‍കുക. വില്‍പ്പന സംവിധാനത്തിന്റെ ഭാഗമായി ഓരോ കുപ്പി വില്‍ക്കുമ്പോഴും രണ്ടു രൂപ കണ്ടക്ടര്‍ക്കും ഒരു രൂപ ഡ്രൈവര്‍ക്കും കമ്മീഷന്‍ അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ശുദ്ധജലം ലഭ്യമാക്കുന്നതിനൊപ്പം ജീവനക്കാര്‍ക്കും അധിക വരുമാനമാര്‍ഗം ഉറപ്പാക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: