വെഞ്ഞാറമൂട്: മരം മുറിക്കുന്നതിനിടെ മരത്തിന്റെ ശിഖരം തട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുതുവിള തോട്ടുംപുറം സുജി ഭവനിൽ ശുചീന്ദ്രൻ (സുനി43) ആണ് മരിച്ചത്. വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം.
കഴിഞ്ഞ രണ്ടുദിവസം മുമ്പ് കല്ലറയ്ക്ക് സമീപം മരം മുറിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മരത്തിന്റെ ശിഖരം ഒടിഞ്ഞ് ശുചീന്ദ്രന്റെ ദേഹത്ത് വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും സഹപ്രവർത്തകരും ചേർന്ന് വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്നായിരുന്നു മരണം സംഭവിച്ചത്.ഭാര്യ: സൗമ്യ. മകൾ: സോന.


