ഭോപ്പാൽ: മധ്യപ്രദേശിൽ ഗോതമ്പ് പാടത്ത് 62 വയസ്സുകാരി മരിച്ചു. അജ്ഞാതരുടെ ആക്രമണത്തിനിരയായ അവരുടെ നാവും മൂക്കും മുറിച്ചെടുത്ത നിലയിലാണ് കണ്ടെത്തിയത്. രക്തത്തിൽ കുളിച്ച നിലയിൽ ബോധരഹിതയായി കിടന്നിരുന്ന സ്ത്രീയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. കൃഷി സ്ഥലത്ത് പോയി മക്കൾ തിരിച്ചെത്തിയപ്പോൾ കുടിലിൽ അവരെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അടുത്തുള്ള വയലിൽ രക്തത്തിൽ കുളിച്ച നിലയിൽ ബോധരഹിതയായി കിടക്കുകയായിരുന്നു.
മക്കാളാണ് പൊലീസിൽ വിവരമറിയിച്ചത്. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും, മരിച്ചിരുന്നു. കൊലപാതകം അന്വേഷിക്കുന്നതിനിടെ, കുറ്റകൃത്യം നടന്ന സ്ഥലത്ത് ഒരു കട്ടിൽ പൊലീസ് കണ്ടെത്തി. കൊലപാതകത്തിന് മുമ്പ് ലൈംഗികാതിക്രമം നടന്നിട്ടുണ്ടാകാമെന്ന സംശയവും വ്യാപകമായി.
രണ്ട് വർഷം മുമ്പ് ഭർത്താവ് മരിച്ചതിനെ തുടർന്ന് ഇവർ മക്കളോടൊപ്പം താമസിക്കാൻ തുടങ്ങി. കൊലപാതകം നടന്ന ദിവസം, വയലിൽ ജലസേചന ജോലി പൂർത്തിയാക്കി തിരിച്ചെത്തിയ മൂത്ത മകൻ വീട്ടിൽ ഉറങ്ങുകയായിരുന്നു. അയൽക്കാർക്കൊപ്പം രാജസ്ഥാനിലേക്ക് തൊഴിലാളിയായി പോയതിനാൽ ഭാര്യാസഹോദരിയും വീട്ടിലില്ലായിരുന്നു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇരയുടെ ചെറുമകനെ പോലീസ് കസ്റ്റഡിയിലെടുത്തു


