Headlines

ഇസ്തിരിപ്പെട്ടി ഓഫ് ചെയ്യാൻ മറന്നു; വീട്ടിൽ തീപിടുത്തം; വൻ ദുരന്തം ഒഴിവായി




തിരൂർ : ബിപി അങ്ങാടിക്ക് സമീപം പാറശ്ശേരിയിൽ ഇസ്തിരിപ്പെട്ടി അശ്രദ്ധമായി ഓൺ ആക്കി വെച്ചതിനെത്തുടർന്ന് വീടിന് തീപിടിച്ചു. രണ്ടാം നിലയിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികളുടെ സമയോചിതമായ ഇടപെടൽ കാരണം വലിയൊരു ദുരന്തമാണ് ഒഴിവായത്.

ഇസ്തിരിയിട്ട ശേഷം അയൺ ബോക്സ് ഓഫ് ചെയ്യാൻ വീട്ടുകാർ മറന്നുപോയതാണ് അപകടത്തിന് കാരണമായത്. വീടിന്റെ രണ്ടാം നിലയിൽ നിന്ന് കറുത്ത പുക ഉയരുന്നത് കണ്ട അയൽവാസികൾ ഉടൻ തന്നെ വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞയുടൻ നാട്ടുകാർ ഒത്തുചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ, റൂമിലെ സാധനങ്ങൾ കത്തിനശിച്ചെങ്കിലും തീ വീടിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരുന്നത് തടയാൻ സാധിച്ചു. വീട്ടിലുണ്ടായിരുന്നവർ സുരക്ഷിതരാണ്, ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: