മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി നിർണയം അന്തിമ ഘട്ടത്തിൽ. വരുന്ന നിയമസഭതെരഞ്ഞെടുപ്പിൽ 27 സീറ്റിൽ ലീഗ് തന്നെ മത്സരിക്കും. തിരുവമ്പാടി നൽകി പട്ടാമ്പി കോൺഗ്രസുമായി വച്ച് മാറിയേക്കും. അതേസമയം തന്നെ കോങ്ങാട് സീറ്റ് കോൺഗ്രസിന് നൽകി ബാലുശ്ശേരി ഏറ്റെടുക്കാനും സാധ്യതയുണ്ട്. പുനലൂർ നൽകി ചടയമംഗലത്തും ലീഗ് മത്സരിക്കാനും സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
മഞ്ചേശ്വരം – എകെഎം അഷ്റഫ്, കുറ്റ്യാടി – പാറക്കൽ അബ്ദുള്ള, ഏറനാട് – പികെ ബഷീർ, മഞ്ചേരി അഡ്വ. റഹ്‌മത്തുള്ള, മങ്കട -മഞ്ഞളാംകുഴി അലി, പെരിന്തൽമണ്ണ നജീബ് കാന്തപുരം, കോട്ടക്കൽ -ആബിദ് ഹുസൈൻ തങ്ങൾ, തിരൂർ കുറുക്കോളി മൊയ്തീൻ, മണ്ണാർക്കാട് -എൻ ഷംസുമദ്ദീൻ, കളമശേരി – വിഇ അബ്ദുൽ ഗഫൂർ എന്നിവർ മത്സരിക്കും.
അതേസമയം പികെ കുഞ്ഞാലിക്കുട്ടി വേങ്ങരയിലോ മലപ്പുറത്തോ മത്സരിക്കും.


