ഭാഷാസമന്വയവേദി അംഗങ്ങൾ വിവർത്തനം ചെയ്ത ഹിന്ദി പുതുകഥകൾ പുസ്തകത്തിൻ്റെ പ്രകാശനം കവിയും നാടക,ചലചിത്ര ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം നിർവ്വഹിച്ചു. ഭാഷാ സമന്വയവേദി സെക്രട്ടറി ഡോ. ഒ . വാസവൻ പുസ്തകം ഏറ്റുവാങ്ങി.
ആറ്റിങ്ങൽ ആസ്ഥാനമായ സ്വതന്ത്രഹിന്ദി സംഘടനയായ നിരാലാ ഹിന്ദി അക്കാദമി തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ സംഘടിപ്പിച്ച വാർഷികാഘോഷത്തിൽ കേരള സർവ്വകലാശാല ഹിന്ദി വിഭാഗം മുൻ മേധാവി ഡോ. എസ് തങ്കമണി അമ്മ അധ്യക്ഷത വഹിച്ചു. കവി കുരിപ്പുഴ ശ്രീകുമാർ മുഖ്യാതിഥിയായി.
ഭാഷാസമന്വയ വേദി പ്രസിഡൻ്റ് ഡോ. ആർസു, ഭാഷാ ഗവേഷകൻ വർക്കല ഗോപാലകൃഷ്ണൻ, നിരാലാ ഹിന്ദി അക്കാദമി സെക്രട്ടറി ഡോ. രതീഷ് നിരാലാ,പ്രസാധകരായ അമൃതസാഗർ പ്രകാശൻ ഉടമ ഡോ. കെ. സി. അജയകുമാർ എന്നിവർ പങ്കെടുത്തു.


