മഞ്ചേരിയിൽ യുവാവിനെ അജ്ഞാതർ തട്ടിക്കൊണ്ട് പോയതായി പരാതി




മലപ്പുറം: മഞ്ചേരിയിൽ യുവാവിനെ അജ്ഞാതർ തട്ടിക്കൊണ്ട് പോയതായി പരാതി. ചെങ്ങര സ്വദേശി അൽഫയാദിനെയാണ് (21) കാണാതായത്. ഇന്നലെ രാത്രി 11.30 ഓടെയാണ് കാണാതായത്.
ഇന്നോവ കാറിലെത്തിയ നാലംഗ സംഘമാണ് തട്ടിക്കൊണ്ടുപോയത്. പൂക്കുളത്തൂരിൽ വെച്ചാണ് തട്ടിക്കൊണ്ട് പോയത്. മകന് എന്ത് പറ്റിയെന്ന് അറിയില്ലെന്നും മൊഴിയെടുക്കാൻ പൊലീസ് വൈകിച്ചെന്നും അൽഫയാദിന്റെ മാതാവ് സലീന ആരോപിച്ചു. എന്നാൽ കുടുംബത്തിന്റെ ആരോപണം മഞ്ചേരി പൊലീസ് നിഷേധിച്ചു. കേസിൽ അന്വേഷണം വേഗത്തിൽ തന്നെ ആരംഭിച്ചിട്ടുണ്ടെന്നും നടപടിക്രമങ്ങളിൽ യാതൊരുവിധ വീഴ്ചയും വന്നിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സാമ്പത്തിക ഇടപാടുകളാകാം എന്നാണ് പൊലീസ് പ്രാഥമികമായി സംശയിക്കുന്നത്. സംഭവം നടന്ന സ്ഥലത്ത് സിസിടിവി ക്യാമറകൾ ഇല്ലാത്തത് നിലവിൽ അന്വേഷണത്തിന് നേരിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: