മിഠായി വാങ്ങിത്തരമാമെന്ന് പറഞ്ഞ് അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു; 55 കാരന് 72 വ‍‍ർഷം തടവും പിഴയും



കൊച്ചി: അഞ്ച് വയസുള്ള പെൺകുട്ടിയെ മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് കൂട്ടിപ്പോയി പീഡിപ്പിച്ച മധ്യവയസ്കന് 72 വർഷം തടവും ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ പിഴയും ശിക്ഷ. ബിഹാർ മുജ്താപൂർ സ്വദേശി നജീർ മിയാനെയാണ് (55), പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ജഡ്ജി വി.സന്ദീപ് കൃഷ്ണ
ശിക്ഷിച്ചത്.


2025 ജനുവരി 17നാണ് കേസ്സിന് ആസ്പദമായ സംഭവം. കുറുപ്പുംപടി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഓടക്കാലി കോട്ടച്ചിറയിലെ പ്ലൈവുഡ് കമ്പനിയിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു പ്രതി. ഇവിടെ ജോലിക്കായി വന്ന അതിഥി തൊഴിലാളിയുടെ 5 വയസ്സുള്ള മകളെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. പിതാവിനെ അന്വേഷിച്ച് പ്ലൈവുഡ് കമ്പനിയിൽ എത്തിയ കുട്ടിയെ പ്രതി തന്ത്രപൂർവ്വം മറ്റൊരിടത്തേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു”

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: