Headlines

അമ്മ ക്ഷേത്രദര്‍ശനത്തിന് പോയ സമയം വീടിനുള്ളില്‍ അതിക്രമിച്ചു കയറി 11കാരിയെ പീഡിപ്പിച്ചു, 63കാരന് 30 വര്‍ഷം കഠിനതടവും പിഴയും


     

കാസർകോട് :അമ്മ ക്ഷേത്രദർശനത്തിന് പോയ സമയം വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി ഉറങ്ങിക്കിടക്കുകയായിരുന്ന 11 വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ 63കാരനായ പ്രതിക്ക് 30 വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച്‌ കോടതി.

പിഴ അടച്ചില്ലെങ്കില്‍ ആറുമാസം അധിക തടവ് അനുഭവിക്കണം. മയിലാട്ടി, പനയാല്‍ ഗ്രാമത്തിലെ കുറുക്കൻകുന്ന് കോളനിയില്‍ താമസിക്കുന്ന മധുസൂദനൻ നായരെയാണ് (63) ഹോസ്ദുർഗ് പോക്സോ സ്പെഷ്യല്‍ കോടതി ജഡ്ജി സുരേഷ് ശിക്ഷിച്ചത്.

2023 മേയ് 25നായിരുന്നു കേസിനാസ്പദമായ സംഭവം. ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയില്‍ താമസിക്കുന്ന 11 വയസ്സുകാരിയുടെ അമ്മ ക്ഷേത്രദർശനത്തിന് പോയ സമയത്ത്, പെണ്‍കുട്ടിയും അനുജനും വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് പ്രതി അതിക്രമിച്ചു കയറി കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്. പോക്സോ വകുപ്പുകള്‍ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ചീമേനി സബ് ഇൻസ്‌പെക്ടറായിരുന്ന അജിതയാണ് കേസ് അന്വേഷിച്ച്‌ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ ഗംഗാധരൻ ഹാജരായി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: