കൊല്ലം : കൊല്ലത്ത് ടിപ്പർ ലോറിക്കടിയിൽപ്പെട്ട് വിദ്യാർഥിക്ക് ദാരുണാന്ത്യം. അയത്തിൽ സ്വദേശി സൽമാൻ ഫാരിസ് (14) ആണ് മരിച്ചത്. കൊല്ലം പാൽക്കുളങ്ങര ക്ഷേത്രത്തിന് സമീപത്തെ റോഡിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. മാതാവിനോടൊപ്പം സ്‌കൂട്ടറിൽ കിളികൊല്ലൂരിലെ ട്യൂഷൻ സെന്ററിലേക്ക് പോകുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു.


