സെക്രട്ടേറിയറ്റ് മാർച്ചിനിടെ പൊലീസുകാരെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന കേസ്; SFI ജില്ലാ സെക്രട്ടറി അറസ്റ്റിൽ



സെക്രട്ടേറിയറ്റ് മാർച്ചിനിടെ പൊലീസുകാരെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന കേസിൽ എസ്എഫ്ഐ നേതാവ് അറസ്റ്റിൽ. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം എ നന്ദൻ ആണ് അറസ്റ്റിലായത്. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് പുറത്തേയ്ക്ക് വന്നപ്പോഴാണ് അറസ്റ്റ് ചെയ്തത്. എസ്എഫ്ഐ സംസ്ഥാന നേതാക്കൾ അടക്കം കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെയായിരുന്നു പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
ഇക്കഴിഞ്ഞ ജൂലൈ 24നായിരുന്നു കേസിനാസ്പ്‌പദമായ സംഭവം. ഐഎച്ച്ആർഡി ഫീസ് വർധനയ്ക്കെതിരെ എസ്എഫ്ഐ സംഘടിപ്പിച്ച മാർച്ച് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇതിന് പിന്നാലെ എസ്എഫ്ഐ പ്രവർത്തകർ ബ്ലേഡുപയോഗിച്ച് ആക്രമിച്ചതായി പൊലീസ് ആരോപണം ഉന്നയിച്ചു. അഞ്ചോളം പൊലീസുകാർക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചിരുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: