കണ്ണൂര്‍ : മയക്കുമരുന്ന് വാങ്ങാന്‍ പണം നല്‍കിയില്ലെന്ന് ആരോപിച്ച് സ്വന്തം വീടിന് തീയിട്ട് യുവാവ്. ചൊവ്വാഴ്ച രാവിലെ ആയിക്കര ദണ്ഡമാരിയമ്മന്‍ കോവിലിനു സമീപം നടന്ന സംഭവത്തില്‍ കണ്ണൂര്‍ ആയിക്കര സ്വദേശി അഭിഷേകിനെ പോലീസ് പിടികൂടി
അഭിഷേക് ആവശ്യപ്പെട്ട പണം നല്‍കാന്‍ പിതാവ് തയ്യാറായില്ല. തുടര്‍ന്ന് ഇയാള്‍ വീടിന് തീയിടുകയായിരുന്നു. പ്രതിയുടെ നിരന്തരമായ ഭീഷണിയും ഉപദ്രവവും കാരണം മാതാപിതാക്കള്‍ നേരത്തെ തന്നെ ഈ വീട്ടില്‍ നിന്നും മാറിത്താമസിക്കുകയായിരുന്നു. ഈ തക്കം നോക്കിയാണ് അഭിഷേക് വീടിന് തീയിട്ടത്.പുലര്‍ച്ചെ വീട്ടില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസികളാണ് വിവരം പോലീസിലും ഫയര്‍ഫോഴ്‌സിലും അറിയിച്ചത്. ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തിയപ്പോഴേക്കും വീട്ടിനുള്ളിലെ സാധനങ്ങള്‍ പൂര്‍ണമായി കത്തിനശിച്ചിരുന്നു.പണം നല്‍കിയില്ലെങ്കില്‍ വീടിന് തീവയ്ക്കുമെന്ന് അഭിഷേക് ഭീഷണിപ്പെടുത്തിയിരുന്നതായി ഇയാളുടെ പിതാവ് രാജേഷ് പറഞ്ഞു. അഭിഷേകിനെതിരെ പോലീസ് കേസെടുത്തു


