ബീഹാർ ബന്ധിൽ പ്രതിഷേധത്തിനായി വന്ന വിദ്യാർത്ഥികൾക്ക് നേരെ വെടിവെച്ച സംഭവത്തിൽ പൊലീസുകാരനെ സസ്പെന്റ് ചെയ്തു. ജൂലൈ 25 ന് ആയിരുന്നു സംഭവം.
സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധത്തിൽ പലയിടങ്ങളിലും പൊലീസും വിദ്യാർത്ഥികളും ഏറ്റുമുട്ടലുകൾ ഉണ്ടായിരുന്നു.
പരുക്കേറ്റ് പട്നയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന വിദ്യാർത്ഥികളുടെ ആരോഗ്യ നില തൃപ്തികരമാണ്. പരിക്കേറ്റവരിൽ 15 വയസ്സുളള ഒരു കുട്ടിയുമുണ്ടായിരുന്നു. കുട്ടിയുടെ കഴുത്തിലാണ് പരിക്കേറ്റെതെങ്കിലും ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ബീഹാർ പൊലീസിൻ്റെ ഔദ്യോഗിക വിവരപ്രകാരം തോക്കുപയോഗിച്ച് വെടിയുതിർത്ത കോൺസ്റ്റബിളിനെതിരെയുളള കർശന നടപടിയുടെ ഭാഗമായി ആയിരുന്നു സസ്പെൻഷൻ.


