സ്വർണവിലയിൽ വർദ്ധനവ്; ഈ  മാസത്തെ ഏറ്റവും ഉയർന്ന നില

സ്വർണ വിലയിൽ വലിയ മാറ്റങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആ​ഗസ്റ്റ് മാസത്തിൻ്റെ തുടക്കം മുതൽ തന്നെ സ്വർണവില മുകളിലേക്ക് കുതിച്ചുയരുകയായിരുന്നു. ചെറിയ തരത്തിൽ ചിലദിവസങ്ങളിൽ കുറഞ്ഞിരുന്നുവെങ്കിലും അതൊന്നും ആശ്വാസത്തിന് വകനൽകുന്നതായിരുന്നില്ല.

ആ​ഗസ്റ്റ് നാലിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണം എത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന് 1,05,600 രൂപയായിരുന്നു വില. പിന്നീടങ്ങോട് വിലയിൽ വിലയ ഉയർച്ചയാണ് ഉണ്ടായത്. ഇന്നലെ ഒരു പവൻ സ്വർണത്തിൻ്റെ വില 109920 രൂപയിലേക്ക് എത്തി. ഇന്ന് അത് വീണ്ടും ഉയർന്നിരിക്കുകയാണ്.

ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 110920 രൂപയാണ്. ഒരുഗ്രാം സ്വർണത്തിൻ്റെ ഇന്നലത്തെ വില 13865 രൂപയായിരുന്നു. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 13,965 രൂപയാണ് വില. ഈ മാസം ഇതുവരെ ഉണ്ടായതിൽ വെച്ച് ഏറ്റവും വലിയ വിലയിലേക്കാണ് ഇന്ന് സ്വർണ വിലയെത്തിയിരിക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ ഉൾപ്പെടെ പശ്ചാത്തലത്തിൽ കഴിഞ്ഞ നാളുകളിലെല്ലാം സ്വർണം ഉൾപ്പെടെയുള്ള വിപണികൾ വലിയ പ്രതിസന്ധി നേരിട്ടിരുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: