Headlines

സ്വാതന്ത്ര്യദിനം മുതല്‍ സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ ഭരണം ഇനി എസ്ഐമാർക്ക്; കോട്ടയത്ത് 18 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസുകള്‍



ഓഗസ്റ്റ് 15 മുതൽ സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകള്‍ എസ്ഐമാരുടെ ഭരണത്തിലേക്ക് തിരിക എത്തും. ഇതോടെ ജില്ലയില്‍ 18 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസുകള്‍ നിലവില്‍ വരും.  എസ്എച്ച്ഒമാര്‍ സീനിയോരിറ്റി അനുസരിച്ചു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായി ചാര്‍ജെടുക്കും. രണ്ടു സ്റ്റേഷനുകളുടെ ചുമതല ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കായിരിക്കും.

ഇതിനു പുറമെ കണ്‍ട്രോള്‍ റൂം, ട്രാഫിക്, സൈബര്‍ പോലീസ് എന്നിവയുടെ ചുമതലയും സിഐമാര്‍ക്കായിരിക്കും. ഗുരുതരമായ കുറ്റകൃത്യങ്ങളുടെ അന്വേഷണവും തെളിവുകള്‍ ശേഖരിക്കുന്നതും സിഐമാരുടെ നേതൃത്വത്തിലായിരിക്കും. എസ്ഐമാര്‍ സ്റ്റേഷന്‍ ചുമതല വഹിക്കുന്നതിനാൽ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അവര്‍ കൈകാര്യം ചെയ്യും.

ലോക്കല്‍ പോലീസിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പരാതിയും അതൃപ്തിയുമുള്ളവര്‍ക്കു പെട്ടെന്ന് സിഐമാരെ സമീപിച്ചു പരാതിപ്പെടാം. സ്റ്റേഷന്‍ തലത്തില്‍ തീര്‍പ്പാക്കാനാകാത്ത തര്‍ക്കങ്ങളും പരാതികളും സിഐമാര്‍ക്ക് ഇടപെട്ടു പരിഹരിക്കാന്‍ സാധിച്ചേക്കാം. ഒന്നിലധികം സ്റ്റേഷനുകളിലെ സേനയെ ആവശ്യമായി വന്നാല്‍ സിഐമാര്‍ക്കു ഫലപ്രദമായ ഇടപെടല്‍ നടത്താനും സാധിക്കും. കേസുകളുടെ എണ്ണം കൂടുതലുള്ള സ്റ്റേഷനുകളുടെ ചുമതല സിഐമാര്‍ക്കു തന്നെയായിരിക്കും.

ജില്ലയില്‍ കോട്ടയം വെസ്റ്റ്, കോട്ടയം ഈസ്റ്റ്, കുമരകം, ഗാന്ധിനഗര്‍, ഏറ്റുമാനൂര്‍, ചങ്ങനാശേരി, ചിങ്ങവനം, തൃക്കൊടിത്താനം, എരുമേലി, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, പാമ്പാടി, പാലാ, രാമപുരം, ഈരാറ്റുപേട്ട, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി എന്നീ സ്റ്റേഷനുകളിലാണ് സിഐ ഓഫീസുകളുള്ളത്. കോട്ടയം വെസ്റ്റ് ജില്ലാ ആസ്ഥാനമായതി നാലും കുമരകം ടൂറിസം കേന്ദ്രമായതിനാ ലും ഗാന്ധിനഗറില്‍ മെഡിക്കല്‍ കോളജ്, എംജി സര്‍വകലാശാല എന്നിവയുള്ളതിനാ ലുമാണ് സിഐ ഓഫീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. 

കോട്ടയം ഈസ്റ്റ് സിഐ ഓഫീസിനു കീഴില്‍ ഈസ്റ്റ് സ്റ്റേഷനും വനിതാ സ്റ്റേഷനുമായിരി ക്കും. ഏറ്റുമാനൂരിനു കീഴില്‍ ഏറ്റുമാനൂര്‍, അയര്‍ക്കുന്നം, ചങ്ങനാശേരിക്കു കീഴില്‍ ചങ്ങനാശേരി, ട്രാഫിക് സ്റ്റേഷന്‍, ചിങ്ങവനത്തിനു കീഴില്‍ ചിങ്ങവനം, വാകത്താനം, തൃക്കൊടിത്താനത്തിനു കീഴില്‍ തൃക്കൊടിത്താനം, വാകത്താനം, എരുമേലിക്കു കീഴില്‍ എരുമേലി, മണിമല, കാഞ്ഞിരപ്പള്ളിക്കു കീഴില്‍ കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പൊന്‍കുന്നത്തിനു കീഴില്‍ പൊന്‍കുന്നം, പള്ളിക്കത്തോട്, പാമ്പാടിക്കു കീഴില്‍ മണര്‍കാട്, പാമ്പാടി, പാലായ്ക്കു കീഴില്‍ പാലാ, കിടങ്ങൂര്‍, ഈരാറ്റുപേട്ട യ്ക്കു കീഴില്‍ ഈരാറ്റുപേട്ട, തിടനാട്, വൈക്കത്തിനു കീഴില്‍ വൈക്കം, കല്ലറ, തലയോലപ്പറമ്പിനു കീഴില്‍ തലയോലപ്പറമ്പ്, വെള്ളൂര്‍, കടുത്തുരു ത്തിക്കു കീഴില്‍ കടുത്തുരുത്തി, കുറവിലങ്ങാട് എന്നിങ്ങനെയാണ് വിഭജിച്ചിരിക്കുന്നത്. 

രാമപുരം സിഐയ്ക്കു കീഴില്‍ രാമപുരം, മേലുകാവ്, മരങ്ങാട്ടുപിള്ളി എന്നീ മൂന്നു സ്റ്റേഷനുകളുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: