‘കേന്ദ്രം വാഗ്ദാനങ്ങൾ ലംഘിച്ചു’; വീണ്ടും രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി



കേന്ദ്ര സർക്കാരിനെതിരെ വീണ്ടും രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി. സർക്കാർ വാഗ്ദാനങ്ങൾ ലംഘിച്ചെന്ന് ആരോപിച്ചാണ് സിജെപി സമരത്തിന് ആഹ്വാനം ചെയ്ത്. കേന്ദ്രത്തിനെതിരെ അണിനിക്കാൻ രാജ്യത്തെ യുവാക്കളോട് ആഹ്വാനം ചെയ്താണ് സിജെപി രംഗത്ത് വന്നത്. അടുത്ത ഘട്ട സമരപരിപാടികൾ നാളെ പ്രഖ്യാപിക്കുമെന്ന് സിജെപി പറഞ്ഞു. വിദ്യാർത്ഥികൾക്കെതിരായ എഫ്ഐആറുകൾ പിൻവലിക്കുന്നതിലും റദ്ദാക്കുന്നതിലും കേന്ദ്രത്തിന് ഒളിച്ചുകളിയെന്ന് സിജെപി ചൂണ്ടിക്കാട്ടിയാണ് സമരത്തിന് ആഹ്വാനം നൽകിയത്.
നേരത്തെ സിജെപിക്ക് നൽകിയ ഉറപ്പ് സർക്കാർ കോടതിയെ ഔദ്യോഗികമായി അറിയിക്കണമെന്ന് സിജെപി ആവശ്യപ്പെട്ടിരുന്നു. കോടതി ഉത്തരവ് നിലവിൽ ഉണ്ടെങ്കിൽ പോലും കേസുകളിൽ അന്വേഷണം തുടരാൻ പാടില്ലെന്ന് സിജെപി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

വിദ്യാർത്ഥികൾക്കെതിരായ എല്ലാ കേസുകളും പിൻവലിക്കാമെന്ന് സർക്കാർ നൽകിയ ഉറപ്പ് സർക്കാർ പാലിക്കണമെന്ന് സിജെപി ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ബിഹാർ, അസം, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് വ്യാപകമായി വിദ്യാർത്ഥികൾക്കെതിരെ പൊലീസ് നടപടി എടുത്തിരുന്നു. ബിഹാറിൽ തേജ് പ്രതാപ് യാദവുൾപ്പെടെ നേതാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സമരക്കാർക്കെതിരെ ഡൽഹിയിലോ പുറത്തോ കേസെടുക്കില്ല എന്നായിരുന്നു സർക്കാരിൻ്റെ ഉറപ്പ്.

വിദ്യാർത്ഥികൾക്കെതിരായ എഫ്ഐആറുകൾ അടിയന്തരമായി പിൻവലിക്കണമെന്ന് സിജെപി സമരം അവസാനിപ്പിക്കുന്നതിന് മുന്നോടിയായി ആവശ്യപ്പെട്ടത്. ഉറപ്പുകൾ സർക്കാർ പാലിച്ചില്ലെങ്കിൽ അത് യുവാക്കളോടുള്ള വിശ്വാസ വഞ്ചനയാണെന്നും ഈ നിലയ്ക്കാണ് കാര്യങ്ങളുടെ പോക്കെങ്കിൽ അതിശക്തമായ പ്രതിഷേധം വീണ്ടും ഉണ്ടാകുമെന്നുമാണ് സിജെപി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: