കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ  യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്:വിലങ്ങാട് ജനവാസമേഖലയിലിറങ്ങിയ കാട്ടുപോത്തിനെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനായ വിലങ്ങാട് വായാട് ഉന്നതിയിലെ സുനിലാണ് മരിച്ചത്.

ജനവാസമേഖലയിൽ കാട്ടുപോത്തിനെ കണ്ടതിനെ തുടർന്ന് അതിനെ ഓടിക്കാനുള്ള ശ്രമത്തിനിടെയാണ് സുനിലിന് നേരെ ആക്രമണമുണ്ടായത്. ആളുകളെ കണ്ട് പിന്മാറിയ കാട്ടുപോത്ത് പെട്ടെന്ന് തിരിഞ്ഞെത്തി സുനിലിനെ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടൻ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വായാട് മേഖലയിൽ കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്. കണ്ണവം വനമേഖലയിൽനിന്നാണ് കാട്ടുപോത്ത് ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ജനവാസമേഖലകളിലേക്ക് എത്തുന്നത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: