പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു



   

പാരിപ്പള്ളി: റോഡപകടത്തിൽ പരുക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചതിന് പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. പാരിപ്പള്ളിയിൽ ആംബുലൻസ് സർവീസ് നടത്തുന്ന ബിഎസ് മന്ദിരം പാമ്പുറത്തിൽ അജീഷ് (28) ആണ് മരിച്ചത്.

പരവൂർ–പാരിപ്പള്ളി റോഡിലെ അമ്മാരത്ത് മുക്കിൽ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തിൽ ഒരു യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് സ്ഥലത്തെത്തി. തുടർന്ന് അജീഷും മറ്റുള്ളവരും ചേർന്ന് പരിക്കേറ്റയാളെ ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് അയച്ചു.

ആംബുലൻസ് പുറപ്പെട്ടതിന് പിന്നാലെ അജീഷ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: