മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പ്രതി അറസ്‌റ്റിൽ



മലപ്പുറം: മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍. ഏമങ്ങാട് സ്വദേശി കറുത്തേടത്ത് അസ്‌കറിനെയാണ് (49) വണ്ടൂര്‍ പോലിസ് പിടികൂടിയത്. മലപ്പുറം വണ്ടൂരിലെ ഫെഡറല്‍ ബാങ്ക് ശാഖയിലും പൂക്കോട്ടുംപാടത്തെ സ്വകാര്യ ബാങ്കിലുമായാണ് ഇയാള്‍ മുക്കുപണ്ടം വച്ച് തട്ടിപ്പ് നടത്തിയത്.

പൂക്കോട്ടുംപാടത്തെ സ്വകാര്യ ബാങ്കില്‍ വള പണയം വെച്ചാണ് ഇയാള്‍ രണ്ട് ലക്ഷത്തിലധികം രൂപയെടുത്തത്. തുടര്‍ന്ന്, ജൂണ്‍, ജൂലൈ മാസങ്ങളിലായി വണ്ടൂര്‍ ഫെഡറല്‍ ബാങ്കിലെ രണ്ട് വ്യത്യസ്ത അക്കൗണ്ടുകളിലായി 11 ഗ്രാം മുക്കുപണ്ടം പണയം വെച്ചും സമാന രീതിയില്‍ രണ്ട് ലക്ഷത്തിലധികം രൂപ കൈക്കലാക്കുകയായിരുന്നു.

സ്വകാര്യ ബാങ്ക് അധികൃതര്‍ക്ക് ഇടപാടുകളില്‍ സംശയം തോന്നി നടത്തിയ വിശദമായ പരിശോധനയിലാണ് പണയത്തിലുള്ളത് വ്യാജ സ്വര്‍ണ്ണമാണെന്ന് മനസിലായത്. ബാങ്ക് അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വണ്ടൂര്‍ പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: