Headlines

കൊവിഡ് കാലത്തെ നഷ്ടം ഉത്തരവാദികളിൽനിന്ന് ഈടാക്കണമെന്ന് ധനവകുപ്പ്; കെ.കെ ശൈലജയും വിജിലൻസ് റഡാറിലേക്ക്


കൊവിഡ് മഹാമാരിയുടെ മറവിൽ കേരള
മെഡിക്കൽ സർവിസസ്
കോർപറേഷൻ ലിമിറ്റഡ്
(കെ.എം.എസ്.സി.എൽ.) നടത്തിയ
പർച്ചേസുകളിൽ വൻ
ക്രമക്കേടുകൾ നടന്നുവെന്ന
ആരോപണം സ്ഥിരീകരിച്ച്
ധനകാര്യ പരിശോധനാ
വിഭാഗത്തിന്റെ സമഗ്ര റിപ്പോർട്ട്.
ചട്ടങ്ങൾ ലംഘിച്ച് ഉയർന്ന നിരക്കിൽ
ഉപകരണങ്ങളും സാമഗ്രികളും
വാങ്ങിയതിലൂടെ ഖജനാവിനുണ്ടായ
12 കോടിയോളം രൂപയുടെ നഷ്ടം
ഉത്തരവാദികളായ
ഉദ്യോഗസ്ഥരിൽനിന്ന്
ഈടാക്കണമെന്ന് റിപ്പോർട്ടിൽ
ശുപാർശ ചെയ്യുന്നു. മുൻ
ആരോഗ്യമന്ത്രി കെ.കെ
ശൈലജയുടെ കാലയളവിലാണ്
വിവാദപരമായ ഇടപാടുകൾ
നടന്നത്.
കൂടുതൽ വിലയ്ക്ക് കമ്പനികളിൽ നിന്ന് പി.പി.ഇ കിറ്റുകൾ വാങ്ങിയതിലൂടെ 5.08 കോടിയുടെ അധിക സാമ്പത്തിക ബാധ്യതയും കെയറോൺ ഹെൽത്ത്കെയർ കമ്പനിക്ക് ഉയർന്ന നിരക്കിൽ ഓർഡറുകൾ നൽകിയതിലൂടെ 1.09 കോടിയുടെ നഷ്‌ടവും സംഭവിച്ചു. കൃത്യസമയത്ത് ക്വട്ടേഷൻ ക്ഷണിക്കാതെ ‘അഗ്രത’ എന്ന സ്ഥാപനവുമായി നടത്തിയ ഇടപാടിൽ മാത്രം 4.31 കോടിയുടെ ബാധ്യത സർക്കാരിനുണ്ടായി. ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തലുകൾ തുടർനടപടിക്കായി മുഖ്യമന്ത്രി വി.ഡി സതീശൻ ആരോഗ്യ മന്ത്രിക്ക് കൈമാറി. ഇതോടെ കേസിൽ വിജിലൻസ് അന്വേഷണത്തിന് സാധ്യത തെളിഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: