തൃശ്ശൂർ: ട്രെയിനില്‍ നിന്നും വീണ് പാലക്കാട് പിരായിരി പള്ളിക്കുളം സ്വദേശി മരിച്ചു. ഇരുപ്പക്കാട് സ്വദേശി ഉമ്മര്‍ മുസ്ലിയാരുടെയും സുബൈദയുടെയും മകന്‍ 34 കാരനായ സുഹൈബ് ആണ് മരിച്ചത്.
ആലുവയിലെ ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സുഹൈബ് ട്രെയിന്‍ തൃശ്ശൂരില്‍ എത്തിയപ്പോള്‍ ട്രെയിനിൽ നിന്ന് ഇറങ്ങി പ്ലാറ്റ്‌ഫോമില്‍ നിന്ന് വെള്ളം വാങ്ങാനായി നീങ്ങിയതായിരുന്നു. പെട്ടെന്ന് ട്രെയിന്‍ നീങ്ങുന്നത് കണ്ടു ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ട്രെയിനിനും പാളത്തിനും ഇടയിലേക്ക് വീണ് അപകടമുണ്ടായത് . തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം പാലക്കാട്ടേക്ക് എത്തിക്കും. ഭാര്യയും രണ്ട് മക്കളുമുണ്ട്. മദ്രസ അധ്യാപകനാണ് സുഹൈബ്.


