മലപ്പുറം: മലപ്പുറത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. മണൽ കയറ്റിവന്ന ലോറിയും സ്കൂട്ടറുമാന് കൂട്ടിയിടിച്ച്. അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. കോട്ടക്കൽ പൊന്മള പള്ളിയാളി കുണ്ടുവായിൽ അലവിക്കുട്ടി (60) ആണ് മരണപ്പെട്ടത്. മലപ്പുറം – പരപ്പനങ്ങാടി സംസ്ഥാനപാതയിൽ വേങ്ങര കച്ചേരിപ്പടിയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. രണ്ടുപേരാണ് സ്കൂട്ടറിലുണ്ടായിരുന്നത്. ഗൃഹനാഥൻ സംഭവ സ്ഥലത്ത് വച്ചുതന്നെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ ഭാര്യ റഷീദയെ (50) ഉടൻതന്നെ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വേങ്ങര ഭാഗത്തുനിന്ന് കക്കാട് ഭാഗത്തേക്ക് മണൽ കയറ്റി വരികയായിരുന്ന ടിപ്പർ ലോറി, മുന്നിൽ പോകുകയായിരുന്ന കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വരികയായിരുന്ന ഇവരുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. സംഭവത്തിന്റെ നടക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പൊലീസ് തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്.


