തൃശൂരിൽ അടച്ചിട്ട വീട്ടിൽ നിന്ന് 55 പവൻ സ്വർണം കവർന്നു; വീട്ടുകാർ ആശുപത്രിയിലായിരുന്ന സമയത്ത് മോഷണം

തൃശൂർ: നഗരത്തിന് സമീപം കൂർക്കഞ്ചേരിയിൽ അടച്ചിട്ട വീട്ടിൽ വൻ കവർച്ച. കൂർക്കഞ്ചേരി സ്വദേശി ഹസൻ അലിയുടെ വീട്ടിൽനിന്ന് 55 പവൻ സ്വർണമാണ് മോഷണം പോയത്. മകന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഹസൻ അലിയും കുടുംബവും ഒരാഴ്ചയായി എറണാകുളത്തായിരുന്നു. തിങ്കളാഴ്ച രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതായി കുടുംബം തിരിച്ചറിഞ്ഞത്.

വീടിന്റെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്തുകടന്നതെന്നാണ് പ്രാഥമിക വിവരം. പുലർച്ചെ ഒന്നരയോടെ ഒരാൾ വീടിന്റെ മതിൽ ചാടിക്കടക്കുന്നതിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലും മറ്റ് തെളിവുകളും പരിശോധിച്ചുമാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

സംഭവമറിഞ്ഞ് തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ സ്ക്വാഡും നെടുപുഴ പൊലീസും സ്ഥലത്തെത്തി അന്വേഷണം ഊർജിതമാക്കി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ഉൾപ്പെടെയുള്ള സംഘങ്ങൾ വീട്ടിലെത്തി പരിശോധന നടത്തി. മോഷ്ടാവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: