കണ്ണൂരിൽ കോക്‌ടെയിൽ ജ്യൂസ് കുടിച്ചവർക്ക് ദേഹാസ്വാസ്ഥ്യം; കുട്ടികളടക്കം നിരവധി പേർ ചികിത്സയിൽ

കണ്ണൂർ: നഗരത്തിലെ ഒരു ജ്യൂസ് പാർലറിൽ നിന്ന് കോക്‌ടെയിൽ കഴിച്ചതിന് പിന്നാലെ കുട്ടികളടക്കം നിരവധി പേർക്ക് ഭക്ഷ്യവിഷബാധയെന്ന് പരാതി. ഛർദ്ദി, വിറയൽ, വയറുവേദന തുടങ്ങിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് പലരും വിവിധ ആശുപത്രികളിൽ ചികിത്സ തേടി.

എൻ.എസ്. ടാക്കീസിന് സമീപം പ്രവർത്തിക്കുന്ന ‘കണ്ണൂർ കോക്‌ടെയിൽ’ എന്ന സ്ഥാപനത്തിൽ നിന്ന് തിങ്കളാഴ്ച വൈകുന്നേരം ജ്യൂസ് കഴിച്ചവർക്കാണ് ചൊവ്വാഴ്ച രാവിലെ മുതൽ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതെന്നാണ് പരാതി.

കണ്ണൂർ ടൗൺ, കമ്പിൽ, പാമ്പോരുത്തി, ചേലേരി, തളിപ്പറമ്പ്, കൂത്തുപറമ്പ് തുടങ്ങിയ വിവിധ പ്രദേശങ്ങളിലുള്ളവരും അസ്വസ്ഥത നേരിട്ടതായി പരാതിയുണ്ട്.

സംഭവത്തെ തുടർന്ന് ദുരിതബാധിതരും ബന്ധുക്കളും ഭക്ഷ്യസുരക്ഷാ വിഭാഗത്തെ സമീപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ-ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്ഥാപനത്തിലെത്തി പരിശോധന നടത്തി. തുടർന്ന് കട താൽക്കാലികമായി അടപ്പിച്ചു.

സ്ഥാപനത്തിൽ നിന്ന് പാൽ, പഴവർഗങ്ങൾ, കശുവണ്ടി, മുന്തിരി, വെള്ളം തുടങ്ങിയ സാമ്പിളുകൾ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട് റീജിയണൽ ലാബിലേക്ക് അയച്ചിട്ടുണ്ട്.
ലാബ് പരിശോധനയുടെ ഫലം ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: