ദിൻഷയുടെ കൊലപാതകം പ്രതി ജിത്തുവിൻ്റെ അറസ്‌റ്റ് രേഖപ്പെടുത്തി

കോഴഞ്ചേരി: പത്തനംതിട്ട കോഴഞ്ചേരിയിൽ പ്രവർത്തിക്കുന്ന മാരാമൺ റിസോർട്ടിലെ റിസപ്ഷനിസ്റ്റായ ദിൻഷയുടെ കൊലപാതകത്തിൽ പ്രതി ജിത്തുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. യുവതി പ്രണയബന്ധത്തിൽ നിന്നും പിന്മാറിയതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ സ്ഥിരീകരണം. ദിൻഷയും താനും കഴിഞ്ഞ ഒരു വർഷമായി പ്രണയത്തിലായിരുന്നുവെന്നും, എന്നാൽ അടുത്തിടെ ദിൻഷ ഈ പ്രയബന്ധത്തിൽ നിന്നും പിന്മാറിയെന്നും ജിത്തു പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. താൻ ചതിക്കപ്പെട്ടെന്ന തോന്നലിനെത്തുടർന്നാണ് പ്രതി കൊലപാതകം ആസൂത്രണം ചെയ്തതും കൃത്യം നടത്തിയതെന്നുമാണ് വിവരം. താൻ ചതിക്കപ്പെട്ടുവെന്നും, തന്റെ കുറേ പണവും നഷ്ടമായി എന്നും പ്രതി പോലീസിനോട് പറഞ്ഞു. പെൺകുട്ടിക്ക് മറ്റാരെങ്കിലുമായി ബന്ധമുണ്ടോ എന്ന സംശയവും കൊലപാതകത്തിലേക്ക് നയിക്കാനുള്ള മറ്റൊരു കാരണമായി. അറസ്റ്റിലായ പ്രതിക്കെതിരെ തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്. അതേസമയം, കൊല്ലപ്പെട്ട ദിൻഷയുടെ പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡി. കോളേജിൽ നടക്കും

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലിന് ശേഷമായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. റിസോർട്ടിൽ റിസപ്ഷനിസ്റ്റ് ട്രെയിനിയായി ജോലി ചെയ്യുകയായിരുന്നു കുളത്തൂപ്പുഴ സ്വദേശി ദിൻഷ. ദിൻഷയുടെ ജോലി സ്ഥലത്തേക്ക് ആൺസുഹൃത്തായ കോഴഞ്ചേരി കീഴുകര സ്വദേശി ജിത്തു എത്തുകയും. തീരുമാനിച്ച് ഉറപ്പിച്ചത് പോലെ കൊലപാതകം നടത്തുകയുമായിരുന്നു. തന്നെ വഞ്ചിച്ചു എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു കൊണ്ട് പ്രതി യുവതിയുടെ കഴുത്തിൽ പലതവണ കുത്തുകയായിരുന്നു. പത്തു മിനിറ്റോളം പുറത്ത് നിന്ന് സംസാരിച്ച ശേഷമാണ് പ്രതി യുവതിയെ ആക്രമിച്ചത്. യുവതിയെ ആക്രമിക്കാൻ ഉപയോഗിച്ച കത്തി ജിത്തു ഓൺലൈനായി വാങ്ങിയതാണെന്നാണ് വിവരം. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും ദിൻഷക്ക് ജീവൻ ഉണ്ടായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിച്ച ശേഷം മരണം സംഭവിക്കുകയായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: