തിരുവനന്തപുരം: കാപ്പാക്കേസ് പ്രതി എംഡിഎംഎയുമായി എക്സൈസ് സംഘത്തിന്റെ പിടിയില്‍. പുള്ളിക്കോണം ആറ്റരികത്തു വീട്ടില്‍ ആർ രാഹുല്‍ (32) ആണ് നെടുമങ്ങാട് എക്സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിലായത്.
രാഹുലില്‍ നിന്ന് രണ്ട് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി എക്സൈസ് അറിയിച്ചു. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പനക്കോട്, പുള്ളിക്കോണം മേഖലകളില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്. നെടുമങ്ങാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നന്ദു തേജസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.


