കൊച്ചി : കളമശേരി കൂട്ടബലാത്സംഗത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികള് മറ്റൊരു കേസിൽ പൊലിസ് നിരീക്ഷണത്തിൽ ആയിരുന്നുവെന്ന് കൊച്ചി സിറ്റി പൊലിസ് കമ്മിഷണര് കാളിരാജ് മഹേഷ് കുമാർ.
യുവതിയുടെ സുഹൃത്തുക്കൾ നൽകിയ പരാതിയിലാണ് കേസ് എടുത്ത്. പ്രതികൾക്ക് നാലോളം സ്പാകളുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും കമ്മീഷണർ വ്യക്തമാക്കി.
സ്റ്റാഫിനെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് സ്ത്രീ അവരെ ബന്ധപ്പെട്ടത്. അഭിമുഖത്തിനായി വിളിച്ചു, സെലക്‌ട് ചെയ്തിട്ടുണ്ടെന്ന് അവരോട് പറഞ്ഞു. വൈകുന്നേരം വീണ്ടും സ്ത്രീയെ അങ്ങോട്ട് വിളിപ്പിച്ചു. സ്പായിലെ സ്റ്റാഫുകൾ എല്ലാവരുമുണ്ട്, ഒരു പാർട്ടി തരാം എന്ന് പറഞ്ഞു. ഒരു സ്ത്രീയടക്കം അവിടെ ഉണ്ടായിരുന്നു. മദ്യത്തിൽ മയക്കുമരുന്ന് ചേര്ത്ത് നല്കി.
രാവിലെ എണീറ്റപ്പോഴാണ് ലൈംഗികമായി ഉപദ്രവിക്കപ്പെട്ടതായി മനസിലായത്. പരാതി നൽകാൻ യുവതിക്ക് താല്പര്യമില്ലായിരുന്നു. സുഹൃത്തുക്കൾ നല്കിയ പരാതിയിലാണ് കേസ് എടുത്തത്. മെഡിക്കൽ പരിശോധന നടത്തിയ ശരീരത്തിൽ ഒരുപാട് മുറിവുകളുണ്ടായിരുന്നു. പിന്നാലെ തന്നെ പ്രതി ശ്രീരാജിനെ അറസ്റ്റ് ചെയ്തു.
ജിത്ത് മാര്ട്ടിനെയും അറസ്റ്റ് ചെയ്തു. മറ്റൊരു കേസിൽ പൊലിസ് നിരീക്ഷിച്ചു വന്ന പ്രതികളാണ് ഇവർ. യുവതിയെ തടഞ്ഞുവച്ച് വിടാതിരിക്കുകയും ചെയ്തു. ഇനി രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്നും കാളിരാജ് മഹേഷ് കുമാർ പറഞ്ഞു. അതേസമയം, പ്രതികൾക്ക് തന്നെ നാലോളം സ്പാകളുണ്ടെന്നും ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും കമ്മീഷണർ വ്യക്തമാക്കി.


