ബിജെപി ജനാധിപത്യത്തെ വെല്ലുവിളിക്കുന്നു: എഐവൈഎഫ്



നെടുമങ്ങാട്: എഐവൈഎഫ് നെടുമങ്ങാട് മണ്ഡലം സമ്മേളനം മുനിസിപ്പൽ ടൗൺഹാളിൽ ദേശീയ കമ്മിറ്റി അംഗം ടി എസ് നിധീഷ് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് അധികാരത്തിലിരിക്കുന്ന ബിജെപി സർക്കാർ രാജ്യത്തിന്റെ ഭരണഘടനയെയും ജനാധിപത്യ സംവിധാനത്തെയും വെല്ലുവിളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ മറപിടിച്ച് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് തുടരുന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്തുകയാണ് ബിജെപി സർക്കാർ. ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്തി രാജ്യത്തെ ജനങ്ങളെ വെല്ലുവിളിക്കുന്ന ബിജെപി നയം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കണ്ണൻ എസ് ലാൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അൽജിഹാൻ, അനുജ എ ജി, എഐഎസ്എഫ് ജില്ലാ സെക്രട്ടറി അബ്ദുള്ളക്കുട്ടി, എഐവൈഎഫ് ജില്ലാ എക്സിക്യൂട്ടീവ് അംഗം എസ് സന്ദീപ്, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പാട്ടത്തിൽ ഷെരീഫ്, മണ്ഡലം സെക്രട്ടറി വി രാജീവ്, എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അഡ്വ. പി കൃഷ്ണപ്രസാദ് (പ്ര സിഡന്റ്), ചിത്ര, ഷെഫീഖ് (വൈസ് പ്രസിഡൻ്റ്), പി വൈശാഖ് (സെക്രട്ടറി), എം രാഹുൽ, അൽഅമീൻ  (ജോയിന്റ് സെക്രട്ടറി) എന്നിവരെയും 21 അംഗ മണ്ഡലം കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: