Headlines

ഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ




തിരുവനന്തപുരം:സംസ്ഥാനത്തിന്‍റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു. നിലവിലെ ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ തമിഴ്നാട് ഗവർണറായി മാറ്റി. തിങ്കളാഴ്ച രാഷ്ട്രപതി ഭവൻ പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് പുതിയ ഗവർണർമാരുടെ നിയമനം അറിയിച്ചത്.

മുൻ സിക്കിം ഗവർണറാണ് ഓം പ്രകാശ് മാഥൂർ. മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാ അംഗവുമാണ് അദ്ദേഹം.

ആറ് സംസ്ഥാനങ്ങളിലാണ് പുതിയ ഗവർണർമാരെ നിയമിച്ചത്. ബ്രജ് മോഹൻ രാം (ഒഡിശ), ഡോ. സുധ യാദവ് (കർണാടക), ഡോ. ദാൽ സിങ് ബൈസൺ (ഉത്തരാഖണ്ഡ്), ദുഷ്യന്ത് ഗൗതം (സിക്കിം) എന്നിവരാണ് മറ്റു പുതിയ ഗവർണർമാർ

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: