Headlines

യാത്രക്കാർ ഭയന്നുവിളിച്ചിട്ടും നിർത്തിയില്ല, മത്സരഓട്ടത്തിനിടെ ഇടിച്ച് കയറി ബസുകൾ, 23 പേർക്ക് പരിക്ക്


     

ചാവശ്ശേരി : വീണ്ടും മത്സര ഓട്ടം. ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. മട്ടന്നൂർ ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് 20ഓളം യാത്രക്കാർക്ക് പരിക്കേറ്റു. രാത്രി ഏഴോടെ ചാവശ്ശേരി ടൗണിലായിരുന്നു അപകടം. തലശ്ശേരിയിൽ നിന്നും ഇരിട്ടിയിലേക്ക് പോകുന്ന ഹോളിമാത ബസ്സിന്റെ പിറകിൽ ഇതേ റൂട്ടിൽ വന്ന സാഗർ ബസ് ഇടിക്കുകയായിരുന്നു. കൂത്തുപറമ്പ് മുതൽ തന്നെ ഇവർ മത്സരിച്ചു ഓടാൻ തുടങ്ങിയതായി ബസ്സിലെ യാത്രക്കാർ പറഞ്ഞു. യാത്രക്കാർ പരാതി പറഞ്ഞിട്ടും അതൊന്നും കേൾക്കാതെ ഇവർ മത്സരിച്ചു ഓടുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ യാത്രക്കാർ മട്ടന്നൂരിലെയും കണ്ണൂരിലെയും സ്വകാര്യ ആസ്പത്രികളിൽ ചികിത്സ തേടി. മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട ബസ്സുകൾ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: