Headlines

യുവഡോക്ടറും വനിത ഹൗസ് സർജനും കഞ്ചാവുമായി ഹോട്ടൽ മുറിയിൽ നിന്ന് പിടിയിൽ


കൊല്ലം : കഞ്ചാവുമായി യുവ ഡോക്ടര്‍ ഹോട്ടലില്‍ നിന്ന് പിടിയിലായി. പട്ടം സ്വദേശി ഡോ. അജാസ് ഖാന്‍ (29) ആണ് പിടിയിലായത്.

തന്നെ ആക്രമിച്ചുവെന്ന വെണ്ണല സ്വദേശിനിയായ ലേഡി ഡോക്ടറുടെ പരാതിയിലും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കൊല്ലം കോട്ടമുക്കിലെ ഹോട്ടലില്‍ ഇരുവരും മുറിയെടുത്ത് താമസിക്കുകയായിരുന്നു. ഇതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ബഹളം കേട്ട് ഹോട്ടലുകാര്‍ പൊലീസിനെ വിവരം അറിയിച്ചു. തിരക്കിയെത്തിയ പൊലീസിനു നേരെ അജാസ് ഖാന്‍ തട്ടിക്കയറുകയും അസഭ്യം പറയുകും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവരുടെ മുറിയില്‍ നിന്ന് ഉപയോഗിക്കാന്‍ കരുതിയ കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ഇതോടെ അജാസ് ഖാനെതിരെയും ഒപ്പമുണ്ടായിരുന്ന ജില്ലാ ആശുപത്രിയില്‍ ഹൗസ് സര്‍ജനായ യുവതിക്കെതിരെയും കഞ്ചാവ് കൈവശം വച്ചതിന് കേസെടുത്തുവെങ്കിലും ഇരുവരെയും സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

പൊലിസുകാരെ ആക്രമിച്ചതിനും യുവതിയെ ആക്രമിച്ചെന്ന പരാതിയിലും അജാസ് ഖാനെതിരെ വേറെയും കേസെടുത്തിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: