തിരൂർ :പുറത്തൂരിൽ നിന്ന് ഒരു കിലോ കഞ്ചാവുമായി പുറത്തൂർ സ്വദേശിയായ നന്ദകുമാറിനെ തിരൂർ പോലീസ് പിടികൂടി. പുറത്തൂർ മില്ലുംപ്പടി സ്വദേശി മണ്ടകത്തിങ്ങൽ നന്ദകുമാർ, 22 എന്ന നന്ദുവിനെ തിരൂർ പിടികൂടിയത് . തിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിൻ്റെ നിർദ്ദേശ പ്രകാരം
എസ് ഐ മാരായ അനുഷ, മിഥുൻ, രാജശേഖരൻ എന്നിവരാണ് ഇയാളെ പിടികൂടിയത് . കൂടാതെ Si മണികണ്ഠൻ ,നസീർ , Asi അനിൽ കുമാർ , Scpo രതീഷ് , ഷൈജു,Cpo ഗിത്തു, ആഷിഷ്, ദിൽജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന കഞ്ചാവ് ചെറിയ പാക്കറ്റുകളിൽ ആക്കി വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി .
ബാഗിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു കഞ്ചാവ് വെച്ചിരുന്നത് . ഇയാൾ സഞ്ചരിച്ച സ്കൂട്ടറും പോലീസ് കസ്റ്റഡിയിൽ എടുത്തു.
പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി, കോടതി തിരൂർ സബ്ജയിലേക്ക് റിമാൻഡ് ചെയ്തിട്ടുള്ളതാണ്.
ലഹരി സംഘങ്ങൾക്ക് എതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് തിരൂർ പോലീസ് അറിയിച്ചു.


