അരിയിൽ ഷുക്കൂർ വധക്കേസ് വിധി നവംബർ 12 ന്; പി ജയരാജനും ടിവി രാജേഷും പ്രതികൾ

കൊച്ചി: കോളിളക്കം സൃഷ്ടിച്ച അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി നവംബർ 12 ന് പ്രസ്താവിക്കും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും ഉൾപ്പെടെയുള്ളവരാണ് കേസിലെ പ്രതികൾ. കേസിന്റെ വിചാരണ നടപടികൾ പൂർത്തിയായി.

എം എസ്എഫ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ അബ്ദുള്‍ ഷുക്കൂറിനെ 2012 ഫെബ്രുവരി 20 നായിരുന്നു കൊലപ്പെടുത്തിയത്. സംഭവസമയത്ത് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന് നേരെ നടന്ന ആക്രമണത്തിന്റെ പ്രതികാരമായാണ് കൊലപാതകം നടത്തിയതെന്നാണ് സിബിഐ ആരോപിക്കുന്നത്.

കണ്ണൂർ തളിപ്പറമ്പിലെ ചുള്ളിയോട് വയലിൽ വച്ച് എംഎസ്എഫ് പ്രവർത്തകനായ ഷുക്കൂറിനെ തടഞ്ഞുവച്ച് വിചാരണ ചെയ്‌ത്‌ കൊലപ്പെടുത്തി എന്നാണ് കേസ്. നേതാക്കൾക്കെതിരേ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വിചാരണ കാലയളവിനിടെ രണ്ട് പ്രതികൾ മരണപ്പെട്ടു.

33 പ്രതികളുള്ള കേസില്‍ പി ജയരാജൻ 32-ാം പ്രതിയും, ടി വി രാജേഷ് 33-ാം പ്രതിയുമാണ്. സഹകരണ ആശുപത്രിയിൽ വെച്ച് പി ജയരാജനും ടി വി രാജേഷും അടക്കമുള്ള നേതാക്കൾ ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സിബിഐ കുറ്റപത്രത്തിൽ

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: